MEMBERSHIP
അംഗത്വം:
കർമ്മ പരമായി നാലാൽ ഒരു മദ്ഹബും വിശ്വാസപരമായി രണ്ടാൽ ഒരു തരീഖതും അവലംബിക്കുന്ന ദീനീ സേവകരായ മുദരിസ്, ഖതീബ്, ഇമാം, മുഅല്ലിം,മുഅദ്ദിൻ വിഭാഗത്തിൽപെടുന്ന ആർക്കും അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ് .പ്രാഥമികഅംഗത്വം, സ്ഥിരാംഗത്വം, ഔദ്യോഗികഅംഗത്വം എന്നിങ്ങനെയാണ് അംഗത്വ ക്രമം. അസോസിയേഷന്റെ നിശ്ചിത ഫോറം പൂരിപ്പിച്ച് നിലവിൽ 300 രൂപ ഫീസ് അടയ്ക്കുകയാണ് അംഗത്വത്തിനുള്ള ആദ്യ നടപടി. തുടർന്ന് ഓരോ വർഷവും നിലവിൽ 3000 രൂപ വീതം അടക്കുന്നവരാണ് സ്ഥിരാംഗങ്ങൾ( 10 വർഷമാണ് ഈ ഫീസ് അടക്കേണ്ടത്).5 വർഷം സ്ഥിരാംഗത്വഫീസ് അടച്ച ശേഷം മാസം 250 രൂപ വീതം 10 വർഷം അടച്ച് നേടാൻ കഴിയുന്നതാണ് ഔദ്യോഗിക അംഗത്വം.
പ്രവർത്തന പരിധി:-
കേരളസംസ്ഥാനത്ത് പ്രത്യേകിച്ചും ആവശ്യമായി വന്നാൽ ഇന്ത്യ രാജ്യത്ത് മൊത്തത്തിലും പ്രവർത്തനം വ്യാപിപ്പിക്കാവുന്നതാണ്.
അംഗങ്ങൾ:
നിലവിൽ 1700 ൽ പരം ദീനി സേവകരായ ഉസ്താദുമാർ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.
അംഗത്വഫോമുകൾ :-
ഓരോ ജില്ലയിലും നിശ്ചയിച്ചിട്ടുള്ള പ്രാദേശിക ഏരിയ ജില്ലാ അമീറുമാർ വഴിയും കേന്ദ്രകമ്മിറ്റി ഓഫീസ് വഴിയും അംഗത്വഫോമുകൾ ലഭിക്കുന്നതാണ്.