top of page

MISSION

 ലക്ഷ്യങ്ങൾ:-

        ദീനി പ്രബോധന പ്രവർത്തന മേഖലകളിൽ അർപ്പിതരായ മുദരിസ്,ഖതീബ്, ഇമാം, മുഅല്ലിo,മുഅദ്ദിൻ എന്നിവരുടെ സാമ്പത്തികം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരസ്പര സഹായ സഹകരണത്തിലൂടെ പരിഹരിച്ച് അവരുടെ സേവനങ്ങൾക്ക് കരുത്ത് പകരുകയും സജീവമാക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിൽ ധാർമികബോധവും സദാചാര നിഷ്ഠയും വളർത്തുന്നതിനു വേണ്ടി പ്രവർത്തിക്കുകയാണ് അസോസിയേഷൻറെ മുഖ്യലക്ഷ്യം.                        
                            തുച്ഛമായ വേതനം സ്വീകരിച്ച് സമൂഹത്തിൽ ഏറ്റവും വലിയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരാണ് ദീനീ ഖാദിമിങ്ങളായ പണ്ഡിതന്മാർ. അവകാശം നേടിയെടുക്കുന്നതിന് വേണ്ടി ഏതെങ്കിലും സമരങ്ങളോ പണിമുടക്കുകളോ ലോകത്ത് ഒരിടത്തു നിന്നും നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് അവരുടെ നിസ്വാർത്ഥതയുടെയും അല്ലാഹുവിലുള്ള അർപ്പണബോധത്തിന്റെയും വ്യക്തമായ തെളിവുകളാണ്. എന്നാൽ സംസ്കാരസമ്പന്നരായ ഒരു സമൂഹ സൃഷ്ടിക്കായി നിലകൊള്ളുകയും പരിശ്രമിക്കുകയും ചെയ്യുന്ന വിഭാഗം എന്ന നിലക്ക് അവരുടെ സേവനങ്ങൾക്ക് പ്രതിഫലം നിശ്ചയിക്കാൻ ആർക്കും കഴിയില്ലെങ്കിലും ഇന്നത്തെ സാമൂഹ്യ ജീവിത പശ്ചാത്തലത്തിൽ മഹത്തായ ഒരു പ്രത്യയശാസ്ത്രത്തെ പരിചയപ്പെടുത്തുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവർ മാന്യതയിലും മഹത്വത്തിലും ഒരിക്കലും പിന്നിലായികൂടാ. മാത്രമല്ല അവരുടെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുകയും സജീവമാക്കുകയും ചെയ്യേണ്ടത് ധാർമിക തകർച്ചയും സദാചാര വിരുദ്ധ പ്രവർത്തനങ്ങളും എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ  ആവശ്യം കൂടിയാണ്..

ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാർഗങ്ങൾ:-
     
1) 63 വയസ്സ് കഴിയുന്ന ഉസ്താദുമാർക്ക് മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ പ്രോവിഡന്റ് ഫണ്ടും പെൻഷനും നൽകി      സംരക്ഷിക്കുക.
2) Death grativity നടപ്പിലാക്കുക
3) ചികിത്സ, വീട് നിർമ്മാണം, പെൺമക്കളുടെ വിവാഹം, ബന്ധുക്കളുടെ മരണാനന്തര പരിപാലനം തുടങ്ങിയ അടിയന്തരഘട്ടങ്ങളിൽ സഹായിക്കുക.
4) പലിശ രഹിത വായ്പ പദ്ധതികൾ നടപ്പിലാക്കുക.
5) മക്കളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുവാൻ അവാർഡുകൾ, സ്കോളർഷിപ്പുകൾ, ബോർഡിംഗ് സ്കൂളുകൾ തുടങ്ങിയവ സ്ഥാപിക്കുക.

bottom of page