top of page

NEWS

വാർഷിക സമ്മേളനം  2024
WhatsApp Image 2024-02-17 at 11.35.50_e52525f6.jpg

വൈവിധ്യ സംസ്കാരമാണ് ഇന്ത്യയുടെ സൗന്ദര്യം
ബെന്നി ബഹനാൻ എംപി

 മതേതരത്വ രാജ്യമാണ് നമ്മുടെ ഇന്ത്യ.
മതേതരത്വത്തിന്റെ സവിശേഷത
വൈവിധ്യമാർന്ന ചിന്തകളെയും സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുക എന്നതാണ് .
ആ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്.
ഭരണഘടനയനുസരിച്ച് ഇന്ത്യയിൽ ജനിക്കുന്ന മുഴുവൻ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്.
ഭരണഘടന അനുസരി ഇവിടെ ജീവിക്കാനുംമുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കുമുണ്ട്. എന്നാൽ ദൗർഭാഗ്യകരം എന്ന് പറയട്ടെ അതിനെ ചോദ്യം ചെയ്യാനും കടന്നാക്രമിക്കാനുള്ള ഒരു പ്രവണത വർദ്ധിച്ചു വരുന്നതാണ്  കാണാൻ കഴിയുന്നത്.
ഏതെങ്കിലും ഒരു വിശ്വാസത്തെ അടിച്ചേൽപ്പിക്കുന്നത് അല്ല മതേതരത്വം.

 സ്നേഹവും സൗഹാർദവും സമാധാനവുമാണ്എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത്. മതത്തിൻറെ പേര് പറഞ്ഞു മനുഷ്യനെ വിഭജിക്കാനും സംഘർഷഭരിതമായ ഒരു ജീവിതാവസ്ഥയിലേക്ക് തിരിച്ചുവിടാനുമുള്ള ഗൂഢമായ ശ്രമമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. നന്മയുള്ള  മനസ്സിൻറെ ഉടമകൾ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കാൻ
ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. അതാണ് ഈ കൂട്ടായ്മ ഉയത്തിപ്പിടിക്കുന്നത്.
ദൈവം തന്നിൽ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിച്ച് പ്രായത്തിയത്തിൻ്റെ അവശതകൾ അനുഭവിക്കുന്ന പണ്ഡിതരെ ചേർത്ത് നിർത്താനും സാന്ത്വനം ഏകാനുമുള്ള ഈ കൂട്ടായ്മയുടെ ശ്രമം ശ്ലാകനിയമാണ്. തആവുനുൽ ഖദം വെൽഫെയർ അസോസിയേഷൻ്റെ 18-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി മതപ്രഭാഷണം പ്രായമായ പണ്ഡിതന്മാരായ അംഗങ്ങൾക്കുള്ള സഹായ വിതരണം വിധവ സഹായ വിതരണം
മികച്ച പ്രവർത്തകർക്കുള്ള പ്രോൽസാഹന സമ്മാന വിതരണം മുൻ മന്ത്രി ടി.എച്ച് മുസ്ഥഫ അനുസ്മരണം തഖ് വ ഹാളിൻ്റെ ഉദ്ഘാടനം നേതൃസംഗമം എന്നിവ നടന്നു. സ്വാഗത സംഘം ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അദ്ധ്യക്ഷതവഹിച്ചയോഗത്തിൽ ജനറൽ കൺവീനർ എം.യു ഇബ്രാഹീം സ്വാഗതവും കാഞ്ഞാർ അഹ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണവും തണ്ടേക്കാട് ജമാഅത്ത് പ്രസിഡണ്ട് കെ.കെ. മജീദ് തഖ് വഹാളിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. പി.എ. മുഖ്താർ, സി. വൈ.വീരാക്കുഞ്ഞ്. കെ.എം. സ്'.മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് അൻവർ അലി എൻ. സി. മോഹനൻ, വെട്ടത്ത് മുഹമ്മദ് ഹാജി എൻ വി.സി.അഹ്മദ് ഹാജി എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്ന് എത്തിയ അസോസിയേഷൻ നേതാക്കൾ സമ്മേളനത്തിന്   നേത്വം നൽകി.

പ്രസദ്ധീകരണത്തിന്
ഫോൺ 8129527171
 

bottom of page